മലയാള സിനിമാ മേഖലയിൽ ഓരോ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ (Internal Complaints Committee) നിർബന്ധമാക്കണമെന്ന് ഹൈക്കോടതി വിധി. 2018-ൽ WCC സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷയായ ബഞ്ച് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. WCC-ക്കൊപ്പം സംസ്ഥാന വനിതാ കമ്മീഷനും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. WCC-ക്ക് വേണ്ടി അഞ്ജലി മേനോൻ, പദ്മപ്രിയ, റിമ കല്ലിങ്കൽ എന്നിവരായിരുന്നു ഹർജിക്കാർ.
ഓരോ ലൊക്കേഷനിലും പുറത്ത് നിന്നുള്ള വനിതാ അംഗങ്ങളെ ഉൾപ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് സിനിമാ സംഘടനകൾ കോടതിയിൽ അറിയിച്ചിരുന്നു. ഇതിനെ തള്ളിയാണ് WCC-ക്ക് അനുകൂലമായ വിധി. പത്ത് പേരിൽ കൂടുതലുള്ള ഓരോ ലൊക്കേഷനിലും സിനിമാ സംഘടകളിലും പുറത്ത് നിന്നുള്ള വനിതാ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്ന് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം സെന ഹെഡ്ഗെ, ശ്രുതി ശരണ്യം എന്നിവരുടെ സിനിമാ ലൊക്കേഷനുകളിൽ നേരത്തെ തന്നെ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചിരുന്നു.
Comments