top of page
POPADOM

യേശുദാസില്‍ നിന്ന് നേരിട്ട് സംഗീതം പഠിക്കാം; 'യേശുദാസ് മ്യൂസിക് അക്കാദമി' ആരംഭിക്കുന്നു

സംഗീത പ്രേമികള്‍ക്കും സംഗീതം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. നവരാത്രി ദിനത്തില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ പേരില്‍ 'യേശുദാസ് മ്യൂസിക് അക്കാദമി' ആരംഭിക്കുന്നു. ലോകമെമ്പാടുമുള്ള സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഇന്ത്യന്‍ സംഗീത പാരമ്പര്യത്തെക്കുറിച്ച് പഠിക്കാനും അദ്ദേഹവുമായി ബന്ധപ്പെടാനും അവസരം ലഭിക്കും. നടന്‍ ജയറാമും കെ.ജെ യേശുദാസും ചേര്‍ന്നാണ് മ്യൂസിക് അക്കാദമിയെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്.



എല്ലാ തലങ്ങളിലും കര്‍ണാടക സംഗീതത്തില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രബോധനം നല്‍കുക എന്നതാണ് യേശുദാസ് മ്യൂസിക് അക്കാദമിയുടെ ആത്യന്തിക ശ്രദ്ധ. പരിചയസമ്പന്നരായ അധ്യാപകരും വ്യക്തിഗത നിര്‍ദ്ദേശങ്ങളും വ്യക്തിഗത ശ്രദ്ധയും ഇവിടെ വിദ്യാർത്ഥികള്‍ക്ക് ലഭിക്കും. യേശുദാസിന്റെ മേല്‍നോട്ടത്തില്‍ വിദഗ്ദ്ധര്‍ രൂപീകരിച്ച മികച്ച സിലബസ്, ആനുകാലിക വിലയിരുത്തലുകള്‍, ക്ലാസ് വര്‍ക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി കര്‍ണാടക സംഗീത മേഖലയില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് അക്കാദമി ഉറപ്പുനല്‍കുന്നത്. ഡോ.കെ.ജെ യേശുദാസില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ക്ലാസുകള്‍ ലഭിക്കും.

0 comments

Commentaires


bottom of page