തമിഴ് കവിയായ അരുണാചല കവിയുടെ ഏറെ പ്രശസ്തമായ ഒരു സംഗീത നാടകമാണ് രാമനാടകം. കമ്പരാമായണം ആസ്പദമാക്കി രചിച്ച ഇതിലെ 'യാരോ ഇവർ യാരോ' എന്ന ഗാനത്തിന് നൃത്താവിഷ്കാരം ഒരുക്കിയിരിക്കുകയാണ് പ്രശസ്ത നർത്തകി ശാരദാ തമ്പി. സീനിയർ ജേർണലിസ്റ്റായ പ്രിയാ രവീന്ദ്രനാണ് ഈ നൃത്താവിഷ്ക്കാരം സംവിധാനം ചെയ്തിരിക്കുന്നത്.
രാമനാടകത്തിലെ ഒരു രംഗമാണ് ഈ സൃഷ്ടിയുടെ പശ്ചാത്തലം. സീതാ സ്വയംവരത്തിനു മുൻപ് ആദ്യമായി മിഥിലയിൽ വെച്ച് രാമനും സീതയും തമ്മിൽ കണ്ടുമുട്ടുന്നു. രാമൻ മാഹാവിഷ്ണുവായും സീത മാഹാലക്ഷ്മിയായും തങ്ങളിലെ ജന്മജന്മാന്തരങ്ങളായുള്ള പ്രണയത്തെ തിരിച്ചറിയുന്നു. ആ വിശുദ്ധ പ്രണയത്തിന്റെ മനോഹരമായ ആവിഷ്കാരമാണ് 'യാരോ'
രാമനായും സീതയായും എത്തുന്നത് ശാരദാ തമ്പി തന്നെ. ഗാനം ആലപിച്ചിരിക്കുന്നത് ലക്ഷ്മി രംഗൻ. അനന്ത വിലാസം കൊട്ടാരത്തിലാണ് 'യാരോ' ചിത്രീകരിച്ചത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അമൻ സജി ഡോമിനിക്.
Comments