ബാബുരാജിന്റെയും ജോൺസൺ മാസ്റ്ററുടെയുടെയുമൊക്കെ ഒരുപാട് പാട്ടുകൾ നമുക്കറിയാം. എന്നാൽ ഇവരൊക്കെ ആദ്യമായി ഈണമിട്ട പാട്ട് കേട്ടിട്ടുണ്ടോ?
1957 ൽ എംഎസ് ബാബുരാജ് ആദ്യമായി ഈണമിട്ട പാട്ടും 1968 ൽ എംകെ അർജുനൻ ചിട്ടപ്പെടുത്തിയ ആദ്യ പാട്ടും ഉൾപ്പെടെ മലയാളത്തിലെ പ്രഗത്ഭരായ 15 സംഗീത സംവിധായകരുടെ ആദ്യ ഈണങ്ങൾ ചേർത്ത വീഡിയോ ഈ സംഗീത ദിനത്തിൽ മലയാള ചലച്ചിത്ര സംഗീതത്തിനുള്ള ആദരം എന്ന നിലയിൽ ശ്രദ്ധേയമാകുകയാണ്.
കെ രാഘവൻ, ജി ദേവരാജൻ, എംഎസ് ബാബുരാജ്, എടി ഉമ്മർ, എംകെ അർജുനൻ, കണ്ണൂർ രാജൻ, കെജെ ജോയ്, ശ്യാം, എം ജി രാധാകൃഷ്ണൻ, രവീന്ദ്രൻ, ജെറി അമൽദേവ്, ജോൺസൺ, ഔസേപ്പച്ചൻ, മോഹൻ സിത്താര, ബേണി ഇഗ്നേഷ്യസ് എന്നിവരുടെ ആദ്യ പാട്ടുകളുടെ അപൂർവ്വ ശേഖരമാണ് ഈ വീഡിയോ. കെ റ്റി ഉണ്ണികൃഷ്ണൻ, ബിനു നയനാൻ എന്നിവർ ചേർന്ന് നിർമ്മിച്ച വീഡിയോ സുധീഷ് എം എസ് ആണ് എഡിറ്റ് ചെയ്തത്.
വീഡിയോ ഇവിടെ കാണാം >
Comentarios