തന്റെ അറുപതാമത്തെ ചിത്രത്തിൽ മകനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണ് ചിയാൻ വിക്രം.
വിക്രമും മകൻ ധ്രുവും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ തമിഴിലെ ഹിറ്റ് മേക്കർ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്നു. 'മഹാൻ' തന്ന ടൈറ്റിലിലുള്ള സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ഒരു ഗാങ്സ്റ്റർ ആക്ഷൻ ഡ്രാമ ഗണത്തിൽ പെട്ട സിനിമയായിരിക്കും ഇതെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന.
വിക്രമും കാർത്തിക് സുബ്ബരാജും ആദ്യമായി ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് അത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. പേട്ട, ജഗമേ തന്തിരം എന്നിവയ്ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. കാർത്തിക് സുബ്ബരാജിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ ബോബി സിംഹയാണ് മറ്റൊരു പ്രധാനപെട്ട വേഷത്തിൽ അഭിനയിക്കുന്നത്. സിമ്രാൻ, വാണി ഭോജൻ തുടങ്ങിയവരുമുണ്ട്. മറ്റൊരു ഹിറ്റ് മേക്കർ സന്തോഷ് നാരായണനാണ് സംഗീതം.
Comments