ഡയാന രാജകുമാരിയുടെ ജീവിതം സിനിമയാകുന്നു. പാബ്ലോ ലറെയ്ൻ സംവിധാനം ചെയ്യുന്ന 'സ്പെൻസെറി'ൽ ക്രിസ്റ്റെൻ സ്റ്റുവെർട്ട് ആണ് ഡയാന രാജകുമാരിയുടെ വേഷത്തിലെത്തുന്നത്. ചാൾസ് രാജകുമാരനായി ജാക് ഫർതിങ് എത്തുന്നു.
വിവാഹശേഷമുള്ള ഡയാനയുടെ ജീവിതം ആസ്‌പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ തിരക്കഥ എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തോട് നീതി പുലർത്തുവാൻ ഡയാനയുടെ ജീവിതത്തെ കുറിച്ച് തങ്ങൾ ഒരുപാട് ഗവേഷണം നടത്തിയിട്ടുണ്ട് എന്ന് അണിയറ പ്രവർത്തകർ പറയുന്നു.
"ഒരു കഥാപാത്രം ചെയ്യുവാൻ അടുത്തെങ്ങും ഇത്ര അധികം ആവേശം തോന്നിയിട്ടില്ല". ഇൻസ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ക്രിസ്റ്റൻ സ്റ്റുവെർട്ട് പറഞ്ഞു. ഡയാനയായി മാറുക എളുപ്പമല്ല. അതിനായി താൻ ഒരുക്കങ്ങൾ നടത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വെനീസ് ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിൽ സെപ്റ്റംബർ 5 ന് ചിത്രം പ്രദർശിപ്പിക്കും. നവംബർ 5 ന് സ്പെൻസെർ തിയറ്ററുകളിൽ എത്തും.
Comments