top of page
POPADOM

സത്യൻ അന്തിക്കാട് സിനിമക്ക് പേരിട്ടു. ജയറാമും മീരാജാസ്മിനും കേന്ദ്രകഥാപാത്രങ്ങൾ.

ചിത്രീകരണം തുടങ്ങിയ ശേഷം വൈകി സിനിമക്ക് പേരിടുന്ന പതിവുകാരനാണ് സംവിധായകൻ സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമക്കും ഇതേ രീതിയിലാണ് പേര് വന്നത്. ജയറാമിനെയും മീരാജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമക്ക് 'മകൾ' എന്നാണ് ഒടുവിൽ അദ്ദേഹം പേരിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാന ഘട്ടത്തിലാണ്. പേരിടൽ കാര്യം ഫെയ്സ്ബുക്കിലൂടെ സത്യൻ അന്തിക്കാട് തന്നെയാണ് അറിയിച്ചത്.



"പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂർവ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്.

ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു.


"മകൾ"


സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാറാണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്.

0 comments

Comments


bottom of page