"പൊതുവേ, പാട്ടുകൾ പാടികഴിഞ്ഞാൽ മാഷിന്റെ മുഖഭാവങ്ങളിൽ നിന്നാണ് മാഷിന് പാടിയത് ഇഷ്ടപ്പെട്ടോ എന്ന് മനസിലാക്കിയിരുന്നത്. പക്ഷെ ഈ പാട്ട് പാടിയതിനു ശേഷം ജോൺസൺ മാസ്റ്റർ ഷേക്ക് ഹാൻഡ് തരുകയും വളരെ നന്നായിട്ടുണ്ട് എന്ന് പറയുകയും ചെയ്തു" ജോൺസൺ മാസ്റ്ററിന് വേണ്ടി താൻ പാടിയ "മധുരം ജീവാമൃത ബിന്ദു" വിന്റെ റെക്കോഡിങ്ങ് ഓർമയിലാണ് കെ എസ് ചിത്ര.
അദ്ദേഹത്തിന്റെ പത്താം ചരമ വർഷിക ദിനത്തിൽ Wonderwall Media യുടെ Postcards സീരീസിലെ പ്രത്യേക അഭിമുഖത്തിലാണ് കെ എസ് ചിത്ര ഓർമകളിലേക്ക് മടങ്ങിയത്.
"ദേവരാജൻ മാസ്റ്ററുടെ അതെ മ്യൂസിക് സ്കൂൾ ഫോളോ ചെയ്തു വന്നിരുന്ന ഒരാളായിരുന്നു ജോൺസൺ മാസ്റ്റർ. വളരെ സ്ട്രിക്ട് ആണ്. റെക്കോർഡിങ്ങിന് കൃത്യ സമയത്ത് വരണം. മാസ്റ്റർ പറഞ്ഞുകൊടുന്നത് തന്നെ പാടണം എന്നുള്ളത് നിർബന്ധമുള്ള കാര്യമായിരുന്നു.ജോൺസൻ മാസ്റ്റർക്കൊപ്പം വ്യത്യസ്തമായ ഒരുപാട് പാട്ടുകൾ പാടുവാൻ സാധിച്ചു എന്നതാണ് എന്റെ ഏറ്റവും വലിയ എക്സ്പീരിയൻസ്"
ജോൺസൺ മാസ്റ്ററുമായി വളരെ അധികം ആത്മബന്ധം സൂക്ഷിച്ചിരുന്ന ചിത്ര പറയുന്നു.
ചമയത്തിലെ 'രാജഹംസമേ...' ഞാൻ ഗന്ധർവ്വനിലെ 'പാലപ്പൂ വേ...' എന്നിങ്ങനെ ഏതാണ്ട് മുന്നൂറ്റി അൻപതോളം ഗാനങ്ങൾ ജോൺസൺ മാസ്റ്ററുടെ സംഗീതത്തിൽ ചിത്ര പാടിയിട്ടുണ്ട്.
"ദൈവങ്ങളോടൊപ്പം മാസ്റ്റർ സന്തോഷത്തോടും സമാധാനത്തോടും കൂടിയിരിക്കട്ടെ..." ചിത്ര പറഞ്ഞ് നിർത്തി.
ചിത്രയുടെ ഓർമകളുടെ പൂർണ്ണമായ വീഡിയോ Wonderwall Media യിൽ കാണാം.
Comments