top of page
POPADOM

'പാല്‍തു ജാന്‍വറി'ന്റെ പ്രോമോ സോങ്ങ്; സംവിധാനം ബേസിൽ ജോസഫ്

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന 'പാല്‍തു ജാന്‍വര്‍' എന്ന ചിത്രത്തിന്റെ പ്രെമോ ഗാനം പുറത്തിറങ്ങി. 'എ പാല്‍തു ഫാഷന്‍ ഷോ'' എന്ന ടൈറ്റിലില്‍ ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കി സുഹൈല്‍ കോയ രചന നിര്‍വഹിച്ച 'മണ്ടി മണ്ടി' എന്ന ഗാനത്തിന് ചുവട് വയ്ക്കുന്നത് മലയാളികള്‍ക്ക് പ്രിയങ്കരരായ ഇന്‍ഫ്‌ളുവന്‍സേര്‍സ് വൃദ്ധി വിശാല്‍, ശങ്കരന്‍ വ്‌ലോഗ്‌സ്, അല്ലു വ്‌ലോഗ്‌സ്, അമേയ, ജെസ്സ് സ്വീജന്‍ എന്നിവരും ഒരു കൂട്ടം കുട്ടി ഡാന്‍സര്‍മാരുമാണ്. ഇവരെ കൂടാതെ നിരവധി വളര്‍ത്തു മൃഗങ്ങളും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബേസില്‍ ജോസഫ് തന്നെയാണ് പ്രൊമോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്.

ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഒപ്പം മോളിക്കുട്ടി എന്ന പശുവും സിനിമയില്‍ പ്രധാന കഥാപാത്രമായി വരുന്നു.



വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. സെപ്റ്റംബര്‍ ആദ്യവാരം ഓണം റിലീസായി തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്

0 comments

Comments


bottom of page