ചാനൽ പാചക പരിപാടികളിലൂടെയും സെലിബ്രിറ്റി ഷെഫ് എന്ന നിലയിലും പേരെടുത്ത നൗഷാദ് ആദ്യമായി സിനിമ നിർമിക്കാൻ തീരുമാനിച്ചത് ബ്ലസ്സിയോടുള്ള അടുപ്പം കൊണ്ടായിരുന്നു. കോളേജ് കാലത്തെ സൗഹൃദം കൊണ്ടാണ്, സിനിമാ സംവിധാനത്തിൽ അനുഭവ സമ്പത്തുള്ള ബ്ലസ്സി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി 'കാഴ്ച്ച' ഒരുക്കിയപ്പോൾ പണം മുടക്കാൻ നൗഷാദ് തീരുമാനിച്ചത്.
കാഴ്ച്ചയിലൂടെ മലയാള സിനിമക്ക് ഒരു മികച്ച സംവിധായകനെയും നിർമാതാവിനെയും ലഭിച്ചു. ആ വർഷത്തെ കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിനൊപ്പം മമ്മൂട്ടിക്ക് മികച്ച നടനും ബ്ലസ്സിക്ക്മി കച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ കാഴ്ച്ച നേടിക്കൊടുത്തു. മികച്ച ബാലതാരങ്ങൾക്കുള്ള അവാർഡ് സനുഷക്കും യഷിനും കാഴ്ച്ചയിലൂടെ ലഭിച്ചു. തിയേറ്ററുകളിലും സിനിമ വൻ വിജയമായി.
നൗഷാദിന്റെ ജീവിതത്തിൽ കാഴ്ച്ച വലിയ വഴിത്തിരിവായി. ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, സ്പാനിഷ് മസാല, ലയൺ, പയ്യൻസ് എന്നീ സിനിമകളും പിന്നീട് നൗഷാദ് നിർമിച്ചു. 2004 ആഗസ്റ്റ് 27 നാണ് കാഴ്ച്ച തിയേറ്ററുകളിൽ റിലീസായത്. ആദ്യ സിനിമക്ക് പതിനേഴ് വർഷം തികയുന്ന ദിവസം തന്നെയാണ് നാഷാദിന്റെ വിടവാങ്ങലും.
Comments