രോഹിത് വിഎസ് സംവിധാനം ചെയ്ത 'കള'യിലെ പയ്യൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ മൂറിന്റെ ശക്തമായ നിലപാടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
കള എന്ന സിനിമ, നടൻ എന്ന നിലയിലും വ്യക്തിപരമായും തന്റെ ജീവിതം മാറ്റിയതിനെക്കുറിച്ച് മൂർ തുറന്ന് പറയുകയാണ് Wonderwall Media യുടെ Here & Now ഇന്റർവ്യൂ സീരീസിൽ. കറുത്ത നിറത്തിനെയും കറുത്ത മനുഷ്യരെയും ഡീഗ്രേഡ് ചെയ്യുന്ന പരിപാടിക്ക് നിൽക്കരുതെന്നാണ് തന്റെ ആഗ്രഹം.
സിനിമ ആയാലും നാടകമായാലും വെബ് സീരീസായാലും തെരുവിലായാലും അഭിനയിക്കുക എന്നതിനാണ് താൻ പ്രാധാന്യം കൊടുക്കുന്നത്. സിനിമ ഇല്ലെങ്കിലും അഭിനയിക്കാൻ എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കാം എന്ന ആത്മ വിശ്വാസമുണ്ട്. സ്കൂൾ ഓഫ് ഡ്രാമയിലെ ജീവിതവും നാടകവുമാണ് തന്നെ സ്വാധീനിച്ചതും പരിശീലിപ്പിച്ചതും. നടൻ എന്ന രീതിയിലുള്ള അംഗീകാരം സമൂഹത്തിൽ നിന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് പറയുന്ന മൂർ, കളയിലൂടെ താൻ ശ്രദ്ധിക്കപ്പെട്ടത് ടൊവിനോ തോമസ് എന്ന വ്യക്തിയുടെ നിലപാട് കൊണ്ട് കൂടിയാണെന്ന് സമ്മതിക്കുന്നു.
കള എന്ന സിനിമ വ്യക്തി ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും മൂർ എന്ന പേര് വന്നതെങ്ങനെയെന്നും ആദ്യമായി തുറന്ന് പറയുന്നുണ്ട് മൂർ ഈ അഭിമുഖത്തിൽ.
Good interview