മോഹൻലാലിനെ നായകനാക്കി 'ഒടിയൻ' ഒരുക്കിയ വി എ ശ്രീകുമാറിന്റെ പുതിയ സിനിമ 'മിഷൻ കൊങ്കൺ' അണിയറയിൽ ഒരുങ്ങുന്നു . മാപ്പിള ഖലാസികളുടെ സാഹസിക ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ബോളിവുഡ് നടൻ രൺദീപ് ഹൂഡയും മോഹൻലാലിനൊപ്പം മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബഹുഭാഷാ സിനിമയായാണ് 'മിഷൻ കൊങ്കൺ' ഒരുങ്ങുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങൾ കഥാപാത്രങ്ങളായി എത്തുന്നു. റെയിൽവെ ഉദ്യോഗസ്ഥനായിരുന്ന പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണനാണ് സിനിമയുടെ രചന നിർവ്വഹിക്കുന്നത്. ഷെയ്ൻ നിഗം നായകനായി 2019ൽ പുറത്തിറങ്ങിയ ‘ഓള്’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ടി ഡി രാമകൃഷ്ണൻ ആണ്.
ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാൽ ജെയിൻ എന്നിവർ ചേർന്നാണ് ബിഗ്ബജറ്റ് സിനിമയായി ഒരുങ്ങുന്ന 'മിഷൻ കൊങ്കൺ' റെയിൽവെ നിർമിക്കുന്നത്. രത്നഗിരി, ഡൽഹി, ഗോവ, ബേപ്പൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം.
Comentarios