"Almost every scene has some super hero element. ബേസിക് ഹ്യൂമൻ ഇമോഷൻസ് ഡീൽ ചെയ്യുന്ന ഒരു സിനിമ ആണ്. സൂപ്പർ ഹീറോയിസം അതിൽ വരുന്ന ഒരു 'X' ഫാക്ടർ മാത്രമാണ്"
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി'യെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് നെറ്റ്ഫ്ലിക്സിലെ പുതിയ പ്രമോഷണൽ വീഡിയോയിൽ പറയുന്നു.
"സൂപ്പർ ഹീറോ സിനിമ ചെയ്യാൻ അതിന്റെ ജോണറിന്റേതായ പ്രശ്നങ്ങൾ ഉണ്ട്. മലയാളത്തിൽ അത് ചെയ്യാൻ അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. ഒരേ സിനിമ തന്നെ ചെയ്തുകൊണ്ടിരിക്കുന്നതിൽ വലിയ എക്സൈറ്റ്മെന്റ് ഒന്നും ഇല്ല. നമുക്ക് ചെയ്യാൻ പറ്റില്ല എന്ന് തോന്നുന്ന സിനിമ ചെയ്യുമ്പോഴേ എക്സൈറ്റ്മെന്റ് ഉള്ളു. അപ്പോഴേ അതിന്റെ ചാലഞ്ചസ് ഇന്റെറസ്റ്റിംഗ് ആയി വരൂ" ബേസിൽ പറയുന്നു.
ഡിസംബർ 24ന് മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രദർശനത്തിനെത്തും. 'ഗോദ'ക്ക് ശേഷം ടൊവിനൊയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിന്നൽ മുരളി'
"ഒരു ഒറിജിനൽ സൂപ്പർ ഹീറോ സ്ക്രിപ്റ്റ് മലയാളത്തിൽ വന്നാൽ എങ്ങനെയിരിക്കും എന്നുള്ളതാണ് ഈ സിനിമ. 'മിന്നൽ മുരളി' എന്റെ കരിയറിലെ തന്നെ, ഞാൻ നായകനായി അഭിനയിച്ച ഏറ്റവും വലിയ സിനിമ ആയിരിക്കും" ടൊവിനൊ പറയുന്നു.
コメント