top of page
POPADOM

മഞ്ജു വാര്യരുടെ 'ആയിഷ' മലയാളത്തിലും അറബിക്കിലും

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ മലയാളം - അറബിക് ചിത്രം 'ആയിഷ' നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്നു. മഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ടായിരുന്നു ചിത്രം അനൗൺസ് ചെയ്തത്. സംവിധായകൻ സക്കറിയയാണ് ചിത്രത്തിന്റെ നിർമ്മാണം.



ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന കുടുംബ ചിത്രം പൂർണമായും ഗൾഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലിഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.


"ആയിഷയെ നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. മലയാളം - അറബി ഭാഷയില്‍ ഇറങ്ങുന്ന ആദ്യത്തെ കൊമേഷ്യല്‍ ചിത്രമായിരിക്കും ഇത്. ആമിറിനും സക്കറിയയ്ക്കുമൊപ്പമുള്ള മനോഹരമായ യാത്രയ്ക്കായി കാത്തിരിക്കുന്നു" - ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യർ കുറിച്ചു.


ആഷിഫ് കക്കോടിയാണ്‌ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം എം. ജയചന്ദ്രൻ. ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ നിർവഹിക്കും. എഡിറ്റർ: അപ്പു എൻ. ഭട്ടതിരി. 2022 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

0 comments

Commentaires


bottom of page