തിയേറ്ററിൽ കാണേണ്ട സിനിമയെന്ന് അണിയറക്കാർ ആവർത്തിച്ച ഫഹദ് ഫാസിലിന്റെ മാലിക്കും, പൃഥിരാജിന്റെ കോൾഡ് കേസും OTT റിലീസിനൊരുങ്ങുന്നു. പ്രത്യേക സാഹചര്യത്തിൽ തന്റെ രണ്ട് സിനിമകളും OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റോ ജോസഫ് വിതരണക്കാരുടെ സംഘടനക്ക് കത്തയച്ചു.
"ഈ രണ്ട് ചിത്രങ്ങളും വലിയ മുതൽ മുടക്കുള്ളതാണെന്ന് നിങ്ങൾക്ക് അറിവുള്ളതാണല്ലോ. ഇതിൽ മാലിക്ക് എന്ന സിനിമ 2019 സെപ്തംബറിൽ ചിത്രീകരണം തുടങ്ങിയതാണ്. ഈ ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് ഞാൻ പരമാവധി ശ്രമിക്കുകയും എന്നോടൊപ്പം കേരളത്തിലെ തിയേറ്റർ ഉടമകളും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും കേരളാ ഫിലിം ചേമ്പറും ഇതിനായി സഹകരിക്കുകയും ചെയ്തതാണ്. കോവിഡിന്റെ വ്യാപനം കുറയുകയും സെക്കന്റ് ഷോ ഉൾപ്പെടെയുള്ള പ്രദർശനങ്ങൾ നടത്തുവാൻ ഗവൺമെന്റിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തതു കൊണ്ട് മരക്കാറിനൊപ്പം മാലിക്കും 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ്. നിർഭാഗ്യവശാൽ കോവിഡ് വ്യാപനം കൂടുകയും വീണ്ടും തിയേറ്ററുകൾ അടച്ചിടുന്ന സാഹചര്യവും ഉണ്ടായി. ഈ ചിത്രങ്ങൾ നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ പ്രദർശിപ്പിച്ചാൽ മാത്രമേ ഇതിന്റെ മുതൽ മുടക്ക് തിരിച്ച് പിടിക്കുവാൻ സാധിക്കുകയുള്ളൂ. ഇനി തിയേറ്റർ എന്ന് തുറക്കുമെന്ന് കൃത്യമായ ധാരണ ഇല്ലാത്തതിനാൽ വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ട് നിലനിൽക്കുന്നതിനാലും ഈ ചിത്രങ്ങൾ OTT റിലീസിന് ഞാൻ ശ്രമിക്കുകയാണ്. എന്റെ മൂന്ന് ചിത്രങ്ങൾ കൂടി ഷൂട്ടിംഗ് തുടങ്ങാൻ തയ്യാറായി നിൽക്കുകയും, അതിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് പകുതി പൂർത്തിയായതുമാണ്" ആന്റോ ജോസഫ് വ്യക്തമാക്കുന്നു.
תגובות