ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഫഹദ് ഫാസിൽ - മഹേഷ് നാരായണന്‍ ചിത്രം മാലികിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കോവിഡും തുടർന്നുള്ള അടച്ചിടലുമൊക്കെ സിനിമയെ നിശ്ചലമാക്കുന്നതിന് മുൻപേ ഷൂട്ടിങ് പൂർത്തിയാക്കിയ മാലിക് ഒട്ടനേകം കഥാപാത്രങ്ങളും ആൾക്കൂട്ടവുമൊകെയുള്ള ഒരു മാസ്സ് എന്റെർടെയിനർ ആണ്.
"തീർച്ചയായും, ഒരു ഗംഭീര തീയറ്റർ അനുഭവം ആകുമായിരുന്നു, മാലിക്. എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ. ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച സിനിമ. പക്ഷേ, നീണ്ടുനീണ്ടു പോവുന്ന കോവിഡ് അനിശ്ചിതത്വത്തിൽ എന്നെ പോലെ ഒരു നിർമ്മാതാവിനു താങ്ങാവുന്നതിനപ്പുറത്തേക്ക് ചിത്രത്തിന്റെ സാമ്പത്തിക ബാധ്യതകൾ പെരുകിയപ്പോൾ, OTT യിൽ വിപണനം ചെയ്തുകൊണ്ട്, ബാധ്യതകൾ ലഘൂകരിക്കുക എന്ന വേദനാജനകമായ തീരുമാനമെടുക്കേണ്ടി വന്നു"
എന്ന് റിലീസ് ദിവസം ആദ്യമായി ഒരു നിർമ്മാതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ആന്റോ ജോസഫിനെ പോലെ, ചിത്രം തിയേറ്ററില്‍ കാണാനാകാത്തത് വലിയ നഷ്ടമാണെന്ന് ഇപ്പോൾ പ്രക്ഷകരും പറയുന്നു.
കേരളത്തിന്റെ സംഭവ ബഹുലമായ സാമൂഹിക - രാഷ്ട്രീയ ചരിത്രത്തിൽ അത്രയധികം ചർച്ച ചെയ്യപ്പെടാതെ പോയ ഒരു കലാപത്തെ സംബന്ധിച്ച പക്വതയുള്ളൊരു ചലച്ചിത്രഭാഷ്യം. രണ്ട് പ്രദേശത്തെ മനുഷ്യർ തമ്മിൽ അഥവാ രണ്ട് മത വിഭാഗങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇക്കാലത്ത് മാധ്യമങ്ങൾ പുലർത്താൻ സാധ്യതയില്ലാത്ത ശ്രദ്ധയും സൂക്ഷ്മതയും മഹേഷ് നാരായണൻ എന്ന ചലച്ചിത്രകാരനിൽ നിന്ന് ഉണ്ടായി എന്നത് അഭിമാനിക്കാവുന്നതാണ്.
വിവിധ കാലഘട്ടങ്ങളിലെ സുലൈമാനായി പ്രതീക്ഷിച്ച പോലെ ഫഹദിന്റെ അതിഗംഭീര പ്രകടനത്തിനു പുറമേ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജലജ, ദിലീഷ് പോത്തന്‍,
ദിനേശ് പ്രഭാകര്‍, ചന്തുനാഥ്, സനൽ അമൻ, പാർവ്വതി കൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങളോടി ഴുകി ചേർന്നുള്ള പ്രകടനങ്ങളും ശ്രദ്ധേയമാകുകയാണ്.
ചിത്രത്തിലെ 14 മിനിറ്റ് നീളുന്ന സംഗിള്‍ ഷോട്ടിനും പ്രശംസകള്‍ നിറയുന്നുണ്ട്. ടേക്ക് ഓഫിലേത് പോലെ തന്നെ മനേഷ് നാരായണൻ ചിത്രത്തിൽ സനു ജോൺ വര്‍ഗീസാണ് ഛായാഗ്രഹകൻ.
ഫഹദ് ഫാസില്‍ മലയാള സിനിമയെ മറ്റൊരു തലത്തിലേക്കെത്തിച്ചു എന്നും, ചിത്രം ക്ലാസിക് മാസ്റ്റര്‍ പീസ് ആണെന്നും ട്വിറ്ററില്‍ പലരും കുറിച്ചു. ടൈറ്ററില്‍ കാര്‍ഡിനുള്‍പ്പെടെ അഭിനന്ദന പ്രവാഹമാണ് ബോളിവുഡ് സ്‌റ്റൈലിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് എന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്നു. ഫഹദ് ഫാസില്‍ തന്നെ കരയിച്ചുവെന്നും ഓരോ ഷോട്ടും അതിഗംഭീരമാണെന്നും ഓരോ അഭിനേതാക്കളും തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും ട്വീറ്റുകളുണ്ട്.
സിനിമയുടെ മേക്കിങ്ങിനും അഭിനേതാക്കളുടെ പ്രകടനത്തിനും കൈയടി ഉയരുമ്പോഴും ചിത്രം പറയുന്ന രാഷ്ട്രീയത്തിനെതിരെ ചില വിമര്‍ശനങ്ങളുമുയരുന്നുണ്ട്. വരും ദിവസങ്ങളിൽ മാലികിന് ആധാരമായ രാഷ്ട്രീയ സംഭവങ്ങളെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടായ ക്കാം.
ഫഹദിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്. 27 കോടി രൂപയാണ് ബജറ്റ്.
Comentários