തമിഴിലെ ശ്രദ്ധേയനായ യുവ സംവിധായകൻ
കാർത്തിക് സുബ്ബരാജിന്റെ കാത്തിരിക്കുന്ന 'മഹാൻ' എന്ന തമിഴ് ആക്ഷൻ ഡ്രാമ
ഈ മാസം പത്തിന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. ഒപ്പം ബോബി സിംഹയും സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ലളിത് കുമാർ നിർമ്മിച്ച 'മഹാൻ' മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും ലഭ്യമാകും. കന്നഡയിൽ 'മഹാപുരുഷ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഒരു സാധാരണ വ്യക്തിയുടെയും അയാൾക്ക് ചുറ്റുമുള്ളവരുടെയും ജീവിതത്തെ മുഴുവൻ മാറ്റിമറിക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. റിലീസ് ചെയ്തി രണ്ട് ദിവസത്തിന് ശേഷവും തന്നെ ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങാണ്.
Comments