മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് മസാല സിനിമകളിൽ ഒന്നായ ലൂസിഫർ ഹിന്ദിയിലേക്ക് സീരീസ് ആയി വരുന്നു . 8 എപ്പിസോഡുകളായുള്ള മിനി സീരീസ് ആയിട്ടായിരിക്കും ഹിന്ദിയിലേക്ക് ചെയ്യുന്നതെന്നും ഇതിനായുള്ള ചർച്ചകളിലാണെന്നും സംവിധായകനും നടനുമായ പൃഥ്വിരാജ് സുകുമാരൻ വ്യകത്മാക്കി. ഫിലിം കമ്പാനിയന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് മനസുതുറന്നത്.
മലയാളത്തിൽ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ സിനിമയാണ് ലൂസിഫർ. മൂന്നുഭാഗങ്ങളായാണ് മലയാളത്തിൽ ലൂസിഫർ ഇറങ്ങുന്നത്. കോവിഡ് രൂക്ഷമാവുന്നതിനെ തുടർന്നാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിംഗ് വൈകുന്നതെന്നും അടുത്ത വർഷം ഇതേ സമയമാവുമ്പോഴേക്കും ഷൂട്ടിങ് ആരംഭിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയിൽ പൃഥ്വിരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യും.
മോഹൻലാലിനെ നായകനാക്കി 'ബ്രോ ഡാഡി' എന്ന സിനിമ സംവിധാനം ചെയുകയാണ് ആദ്ദേഹം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന സിനിമയിൽ പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിലെത്തുന്നുമുണ്ട്.
Comments