1979ല്‍ ജി.അരവിന്ദന്‍ സംവിധാനം ചെയ്ത 'കുമ്മാട്ടി' എന്ന ചിത്രത്തെ പ്രകീര്‍ത്തിച്ച് വിഖ്യാത ചലച്ചിത്ര സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസി. 'കുമ്മാട്ടി' അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമാണെന്ന് അദ്ദേഹം പറഞ്ഞു. കുമ്മാട്ടി യുടെ നവീകരിച്ച 4K പതിപ്പ് കണ്ടാണ് മാര്‍ട്ടിന്‍ സ്‌കോര്‍സെസി കുമ്മാട്ടിയെ വാനോളം പ്രശംസിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് കുമ്മാട്ടിയെക്കുറിച്ച് സംവിധായകന്‍ പരാമര്‍ശിച്ചത്. 4K പതിപ്പിന്റെ ആദ്യ പ്രദര്‍ശനം കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് നടന്നത്.
കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അരവിന്ദന്‍ സംവിധാനം ചെയ്ത സിനിമയായ കുമ്മാട്ടിക്ക് കാവാലം നാരായണപ്പണിക്കരാണ് കഥയും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. 1979ല്‍ കേരള സര്‍ക്കാരിന്റെ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള അവാര്‍ഡും ചിത്രം നേടിയിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി എന്‍. കരുണിന്റേതാണ്. അമ്പലപ്പുഴ രാവുണ്ണി, അശോക് ഉണ്ണികൃഷ്ണന്‍, കൊട്ടറ ഗോപാലകൃഷ്ണന്‍ നായര്‍, കുട്ട്യേടത്തി വിലാസിനി എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Comments