തൊണ്ണൂറ്റി നാലാമത് അക്കാദമി അവാർഡിലേക്കുള്ള ഇന്ത്യയുടെ എൻട്രിയായി തമിഴ് ചിത്രം 'കൂഴങ്കൽ' (Koozhangal/ Pebbles) തെരത്തെടുക്കപ്പെട്ടു. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും ചേർന്ന് നിർമിച്ച ചിത്രം പി എസ് വിനോദ് രാജ് എന്ന നവാഗത സംവിധായകന്റേതാണ്.
റോട്ടർ ഡാം ചലച്ചിത്ര മേളയിൽ 'കുഴങ്കൽ' ടൈഗർ അവാർഡ് നേടിയിരുന്നു. മുപ്പത്തിയഞ്ചോളം ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 15 അംഗ സെലക്ഷൻ കമ്മറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്. മലയാളി സംവിധായകൻ ഷാജി എൻ കരുൺ ആയിരുന്നു ചെയർമാൻ. അടുത്ത വർഷം മാർച്ച് 27 ന് ലോസ് ഏഞ്ചൽസിലാണ് ഓസ്കർ അവാർഡ് പ്രഖ്യാപന ചടങ്ങ്.
മലയാളത്തില്‍ നിന്നും നായാട്ട്, തമിഴ് ചിത്രം - മണ്ടേല, ഷൂജിത് സർക്കാരിന്റെ 'സർദാർ ഉദ്ദം, വിദ്യാബാലൻ ചിത്രം ഷേർണി, തുടങ്ങി 14 ചിത്രങ്ങൾ ഇന്ത്യയുടെ എൻട്രിയാകാനുള്ള മത്സരത്തിൽ ഉണ്ടായിരുന്നു.
Comentarios