top of page
POPADOM

സംസ്ഥാന ടെലിവിഷൻ അവാർഡ്; സീരിയലുകൾക്ക് കലാമൂല്യമില്ലെന്ന് ജൂറി

കലാമൂല്യമുള്ള എൻട്രികൾ ലഭിക്കാതിരുന്നതിനാൽ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ എന്നിവക്ക് സംസ്ഥാന ടെലിവിഷൻ അവാർഡ് നൽകാൻ സാധിക്കുകയില്ലെന്ന് 2020 ലെ അവാർഡ് ജൂറി. കുട്ടികളുടെ ഷോർട് ഫിലിം വിഭാഗത്തിൽ എൻട്രികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് ഖേദകരമാണെന്നും ജൂറി അഭിപ്രായപെട്ടു. പ്രതിഭയും ഉത്തരവാദിത്വ ബോധവുമുള്ള സംവിധായകരുടെ അഭാവം ജൂറി ചൂണ്ടികാട്ടി. ഒരു കലാസംവിധായകന്റെ സർഗാത്മക സാനിധ്യം അനുഭവിപ്പിക്കുന്ന എൻട്രികൾ ഇല്ലാതിരുന്നതിനാൽ മികച്ച കലാസംവിധായൻ എന്ന വിഭാഗവും ഈ ഇത്തവണ അവാർഡിൽ നിന്ന് ഒഴിവാക്കപ്പെട്ടു.


മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.



മികച്ച നടനുള്ള പുരസ്കാരം ശിവജി ഗുരുവായൂർ നേടി. ഫ്‌ളവേഴ്സ് ടിവിയിലെ 'കഥയറിയാതെ' എന്ന പരമ്പരയിലെ രാമേട്ടൻ എന്ന കഥാപാത്രത്തെ ഹൃദയസ്പർശിയായി അവതരിപ്പിച്ചതിനാണ് അവാർഡ്. ഫ്‌ളവേഴ്സ് ടിവിയിലെ തന്നെ 'ചക്കപ്പഴം' എന്ന പരമ്പരയിലെ ആശ എന്ന കഥാപാത്രം അശ്വതി ശ്രീകാന്തിനെ മികച്ച നടിക്കുള്ള ടെലിവിഷൻ പുരസ്‍കാരത്തിനു അർഹയാക്കി.


മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടിയത് ‘ചക്കപ്പഴം’ സീരിയലിലെ റാഫിയാണ്. മികച്ച രണ്ടാമത്തെ നടി ശാലു കുര്യൻ (അക്ഷരത്തെറ്റ്, മഴവിൽ മനോരമ) മികച്ച ബാലതാരമായി ഗൗരി മീനാക്ഷി (ഒരിതൾ, ദൂരദർശൻ) തിരഞ്ഞെടുക്കപ്പെട്ടു. അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സിലൂടെ മികച്ച ഹാസ്യ നടിക്കുള്ള അവാർഡ് രശ്മി ആർ നേടി. മറിമായം (മഴവിൽ മനോരമ) എന്ന പരമ്പരയിലെ അഭിനയത്തിന് സലിം ഹസൻ ഹാസ്യ നടനുള്ള പ്രത്യേക ജൂറി പരാമർശത്തിനു അർഹനായി.



മികച്ച ടിവി ഷോ ആയി അമൃത ടിവിയിലെ 'റെഡ് കാർപെറ്റ്' തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച ഹാസ്യ പരിപാടി മഴവിൽ മനോരമയിലെ ‘മറിമായം'.


മികച്ച​ അവതാരകനായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലെ ബാബു രാമചന്ദ്രനും (വല്ലാത്തൊരു കഥ) അവതാരക ആയി രാജശ്രീ വാര്യറും (സൗമ്യം ദീപ്‌തം ഭാവദ്വയം, ദൂർദർശൻ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവതാരകൻ/ഇന്റർവ്യൂവർ പുരസ്കാരം 24 ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണൻ നേടി (360 ഡിഗ്രി). മികച്ച വാർത്താ അവതാരക, രേണുക എൻ ജി (ന്യൂസ് 18)


മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ആയി മുഹമ്മദ്‌ അസ്‌ലം എ (മീഡിയ വൺ) തിരഞ്ഞെടുക്കപ്പെട്ടു.


ന്യൂസ് ക്യാമറാമാനുള്ള പുരസ്കാരം മനോരമ ന്യൂസിലെ ജെയ്ജി മാത്യു നേടി. മികച്ച ടിവി ഷോ (കറന്റ്‌ അഫയേഴ്‌സ്) ആയി സ്പെഷ്യൽ കറസ്പോൺഡന്റ് (ന്യൂസ് 18 കേരളം) തിരഞ്ഞെടുക്കപ്പെട്ടു.


മറ്റ് അവാർഡുകൾ :


കഥാവിഭാഗം


മികച്ച ടെലി ഫിലിം - കള്ളൻ മറുത ( ADN Gold )

മികച്ച കഥാകൃത്ത് - അർജുൻ കെ ( കള്ളൻ മറുത, ADN Gold )


മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)- അമ്പൂട്ടി (അക്ഷരത്തെറ്റ്, സൂര്യകാന്തി)


മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)- മീര (കഥയറിയാതെ, കൂടത്തായി / ഫ്‌ളവേഴ്സ് ടിവി,)

മഴവിൽ മനോരമ)



കഥേതര വിഭാഗം


മികച്ച ഡോക്യുമെന്ററി (ജനറൽ )- നന്ദകുമാർ തോട്ടത്തലിന്റെ ദി സീ ഓഫ് എക്റ്റസി ( സെൻസർഡ് പ്രോഗ്രാം)


മികച്ച ഡോക്യുമെന്ററി (സയൻസ് & എൻവായോൻമെന്റ്) - അടിമത്തത്തിന്റെ രണ്ടാം വരവ് (കൈരളി ന്യൂസ്‌)


മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) - കരിയൻ (കൈരളി ന്യൂസ്‌)


മികച്ച ഡോക്യുമെന്ററി (വിമൺ & ചിൽഡ്രൻ) -

ഐ ആം സുധ (മാതൃഭൂമി ന്യൂസ്‌)


മികച്ച എഡ്യൂക്കേഷണൽ പ്രോഗ്രാം


1. വാക്കുകളെ സ്വപ്നം കാണുമ്പോൾ

2. തരിയോട്


മികച്ച കമന്റേറ്റർ

സി അനൂപ് (പാട്ടുകൾക്ക് കൂടൊരുക്കിയ ആൾ/ സെൻസർഡ് പ്രോഗ്രാം )


മികച്ച കുട്ടികളുടെ പരിപാടി

ഫസ്റ്റ്ബെൽ, കലാമണ്ഡലം ഹൈദരാലിയെ കുറിച്ച് ബി എസ് രതീഷ് തയ്യാറാക്കിയ പരിപാടി

0 comments

Comentários


bottom of page