top of page
POPADOM

വിർച്വൽ പ്രൊഡക്ഷനിൽ ജയസൂര്യയുടെ 'കത്തനാർ'. ഏഴു ഭാഷകളിൽ റിലീസ്.

'കടമറ്റത്ത് കത്തനാർ' ആയി ജയസൂര്യ അഭിനയിക്കുന്ന 'കത്തനാർ'ന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചു.



പൂർണമായും നമ്മുടെ നാട്ടിലെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചിത്രമായിരിക്കും ഇതെന്ന് ജയസൂര്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അടുത്തിടെ ശ്രദ്ധയമായ 'ഹോം'ന്റെ സംവിധായകൻ റോജിൻ തോമസ് ആണ് 'കത്തനാർ' സംവിധാനം ചെയ്യുന്നത്. ഗോകുലം ഗോപാലാനാണ് നിർമാണം. ആർ രാമാനന്ദാണ് തിരക്കഥാകൃത്ത്. നെയിൽ ഡി കുൻഹയാണ് ഛായാഗ്രഹകൻ.



"ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന 'കത്തനാർ' പ്രീപ്രൊഡകഷൻ ജോലികൾ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽകൊണ്ടുവരാൻ അവസരമുണ്ടായതിൽ ഞങ്ങൾ അതീവ കൃതാർത്ഥരാണ്. പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും" - ചിത്രങ്ങൾക്കൊപ്പം ജയസൂര്യ പോസ്റ്റ് ചെയ്തു

0 comments

Comments


bottom of page