top of page
POPADOM

"ഡിപ്രഷനെപ്പറ്റിയുള്ള നമ്മുടെ മനോഭാവം മാറണം. ഞാൻ ഡിപ്രഷനെ അതിജീവിക്കുന്നു": കനി കുസൃതി

"എല്ലാ വർഷവും വേനൽക്കാലത്ത് ഡിപ്രഷൻ വരുന്ന ആളാണ് ഞാൻ. മൂന്ന് വർഷം മുൻപ് വളരെ മോശമായ അവസ്ഥയിൽ എത്തിയിട്ട് പോലും എനിക്ക് അതിജീവിക്കാൻ കഴിഞ്ഞു. മനുഷ്യർക്ക് മാത്രമല്ല ജീവികൾക്ക് പോലും വരുന്ന ഒന്നാണ് ഡിപ്രഷൻ. അത് തിരിച്ചറിയാനും മനസിലാക്കാനും കഴിയുന്നവർ നമുക്കൊപ്പം ഉണ്ടാകുക എന്നത് പ്രധാനമാണ്. ഡിപ്രഷൻ തിരിച്ചറിഞ്ഞപ്പോൾ ഞാൻ ആദ്യം തന്നെ മൈത്രേയനും ജയശ്രീ ചേച്ചിക്കും മെയിൽ അയച്ചു."


താൻ മറികടന്ന ഡിപ്രഷൻ കാലങ്ങളെക്കുറിച്ച് ആദ്യമായി തുറന്ന് പറയുകയാണ് അഭിനേത്രി കനി കുസൃതി. ഡിപ്രഷനെക്കുറിച്ച് സമൂഹത്തിന് ചില തെറ്റായ ധാരണകളുണ്ടെന്നും അത് മാറ്റണമെന്നും നല്ല തെറാപ്പിസ്റ്റിനെ കണ്ടെത്തുക എന്നത് വളരെ പ്രധാനമാണെന്നും Wonderwall Media യുടെ 5 Point Something Interview Series ൽ കനി വ്യക്തമാക്കുന്നു. താൻ ഡിപ്രഷനെ എങ്ങനെ മറികടന്നു എന്ന് വിശദമായി കനി സംസാരിക്കുന്നുണ്ട് ഈ അഭിമുഖത്തിൽ.



പബ്ലിക് ആയി അങ്ങനെ എല്ലാ കാര്യവും തുറന്ന് പറയുന്ന ആളൊന്നുമല്ല താനെന്നും ഡിപ്ലോമാറ്റിക് ആകുന്നത് അത്ര മോശം കാര്യമൊന്നുമല്ലെന്നും കനി വ്യക്തമാക്കുന്നു. നാടകം കണ്ടിട്ട് ആളുകൾ തിരിച്ചറിയുന്നതാണ് ജീവിതത്തിൽ കിട്ടിയ വലിയ അംഗീകാരങ്ങൾ. പല കാലങ്ങളിലായി തനിക്ക് മുൻപേ ഒരുപാട് പേരെടുത്ത ചെറിയ ചെറിയ നിലപാടുകളിൽ നിന്ന് കൂടിയാണ് ഇന്ന് സമൂഹത്തിലുണ്ടായ മാറ്റമെന്ന് പറയുന്ന കനി ജീൻസിട്ട് നടന്നപ്പോൾ കൂവൽ കിട്ടിയ കാലവും മൊട്ടയടിച്ച് ചന്ദനം തേച്ച് നടന്നതുമൊക്കെ ഓർത്തെടുക്കുന്നു. തന്നെ സ്വാധീനിച്ച പുസ്തകങ്ങളെപ്പറ്റിയും ചിന്തകളെപ്പറ്റിയും വ്യക്തികളെക്കുറിച്ചും കനി ഈ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.



0 comments

Comments


bottom of page