top of page
POPADOM

ഇനിയും കരുതണമെന്ന് ഓർമിപ്പിച്ച് ‘ഇള’ ഡോക്ടറായി അപർണ്ണ ബാലമുരളി

കൊവിഡ് പോരാളികള്‍ക്കുള്ള സമർപണമായി കവിയും ഗാനരചയിതാവുമായ ബി കെ ഹരിനാരായണന്‍ ഒരുക്കിയ മ്യൂസിക്കല്‍ ഫീച്ചറെറ്റ് ‘ഇള’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പത്ത് മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോയിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത് അപർണ ബാലമുരളിയാണ്‌. സംഗീതസംവിധായകൻ ബിജിബാൽ, കഥകളി കലാകാരൻ പീശപ്പള്ളി രാജീവൻ ഹരിനാരായണൻ എന്നിവർക്കൊപ്പം നിരവധി ആരോഗ്യ പ്രവർത്തകരും ഈ ചിത്രത്തിൽ

വേഷമിടുന്നു.



കോവിഡ് മുന്നണിപ്പോരാളിയായ ഒരു ഡോക്ടറുടെ ജീവിതത്തിന്റെ സംഘർഷങ്ങളെ കുറിച്ച് പറയുന്ന 'ഇള' കോവിഡിനെ കുറിച്ചുള്ള മുന്നറിയിപ്പു കൂടി പ്രേക്ഷകർക്കു നൽകുവാൻ ശ്രമിക്കുന്നു.


"നമ്മുടെ രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ജീവത്യാഗം ചെയ്തത് ഏതാണ്ട് 1500 ഡോക്ടർമാരും,120 നഴ്സ്മാരും, 200 ആരോഗ്യ പ്രവർത്തകരുമാണ്. അവർക്കുള്ള ഓർമ്മപ്പൂവാണ് ഈ ഹൃദയഗീതം" സംവിധായകൻ ഹരിനാരായണൻ 'ഇള' യെ ക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു.


'ഇള' ക്ക് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് മിഥുൻ ജയരാജാണ്. 'ശലഭഹൃദയമേ തിരയുന്നോ നീ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ തന്നെയാണ്. സിതാര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. വൈബ്‌സ് മീഡിയയുടെ ബാനറില്‍ ഷാജു സൈമണ്‍ ആണ് ഈ വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

0 comments

Comentários


bottom of page