"ഇതിനെ വലിയ അംഗീകാരമായി കാണുന്നു. നമ്മുടെ ഇൻഡസ്ട്രിയെ പ്രമോട്ട് ചെയ്യാനുള്ള ഒരുപാട് അവസരങ്ങൾ തരാമെന്ന് UAE സർക്കാർ പറഞ്ഞിട്ടുണ്ട്"
"മലയാളികൾ ഞങ്ങൾക്ക് തന്ന ഒരു സമ്മാനമായി ഇതിനെ കാണുന്നു. നിങ്ങളാരും ഇല്ലെങ്കിൽ ഈ അവസ്ഥയിൽ എത്തിച്ചേരാൻ സാധിക്കില്ല"
UAE സർക്കാരിന്റെ ഗോൾഡൻ വിസ സ്വീകരിച്ചു കൊണ്ട് മോഹൻലാലും മമ്മൂട്ടിയും പറഞ്ഞു. ഗവൺമെന്റിനും എം എ യൂസഫലിക്കും ഇരുവരും നന്ദി അറിയിച്ചു. 10 വർഷത്തെ കാലാവധിയുള്ള ഗോൾഡൻ വിസയാണ് ഇരുവർക്കും അനുവദിച്ചിരിക്കുന്നത്.
ഷാരൂഖാനും സഞ്ജയ് ദത്തിനും UAE ഗവൺമെന്റ് മുൻപ് ഗോൾഡൻ വിസ നൽകിയിരുന്നു. 2019 ൽ ആണ് UAE ഗോൾഡൻ വിസ ആരംഭിച്ചത്. സ്പോൺസറുടെ സഹായമില്ലാതെ തന്നെ 10 വർഷം രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനുമുള്ള സൗകര്യമാണ് ഗോൾഡൻ വിസ സാധ്യമാക്കുന്നത്.
Comments