സൈജു കുറിപ്പിനെ കേന്ദ്രകഥാപാത്രമാക്കി വിപിൻദാസ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘അന്താക്ഷരി'ക്ക് മികച്ച പ്രേക്ഷക പ്രതികരണം. പേര് പോലെ തന്നെ പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ഥത പുലർത്തുന്ന ചിത്രമാണ് 'അന്താക്ഷരി'. പതിവ് സൈക്കോ ത്രില്ലറുകളിൽ നിന്ന് വിഭിന്നമായി musical psycho thriller രീതിയിലാണ് കഥ.
ദുരൂഹ സാഹചര്യത്തിൽ നടക്കുന്ന ഒരു കുറ്റകൃത്യവും കുറ്റവാളിയെ കണ്ടെത്തലുമെല്ലാം സ്ഥിരം ക്രൈം ത്രില്ലർ രീതിയിൽ ആണെങ്കിലും മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള അവതരണം തുടക്കം മുതൽ അന്താക്ഷരിക്ക് ഒരു പ്രത്യേക മൂഡ് നൽകുന്നുണ്ട്. ആദ്യാന്തം കാഴ്ചക്കാരിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും സംവിധായകന് സാധിക്കുന്നുണ്ട്.
കുടുംബത്തോടൊപ്പം വളരെ സന്തോഷവാനായി സമാധാനപരമായി ജീവിക്കുന്ന, ദാസ് എന്ന അന്താക്ഷരി പ്രിയനായ പോലീസുകാരനെ സൈജു കുറുപ്പ് ഗംഭീരമാക്കി. കോട്ടയം രമേശിന്റെ ഹരിദാസ് എന്ന പോലീസ് കഥാപാത്രവും സുധി കോപ്പയുടെ എസ് ഐ ശ്രീനുവാസും ഒതളങ്ങ തുരുത്തിലൂടെ ശ്രദ്ധേയനായ മൃദുൽ മുകേഷും ഗംഭീര പ്രകടനത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നു.
സൗണ്ട് ഡിസൈനും പശ്ചാത്തല സംഗീതവും മികവുറ്റതാണ്. തിരക്കഥയിൽ പാളിച്ചകൾ ഉണ്ടെന്ന പൊതുഅഭിപ്രായം മാറ്റിനിർത്തിയാൽ പരീക്ഷണ സിനിമകളും ക്രൈം ത്രില്ലറുകളും ഇഷ്ടപ്പെടുന്ന മലയാളികൾക്ക് തീർത്തും വ്യത്യസ്തമായ അനുഭവമായിരിക്കും അന്താക്ഷരി നൽകുന്നത്. SonyLiv OTT പ്ലാറ്റ്ഫോമിലാണ് 'അന്താക്ഷരി' സ്ട്രീം ചെയ്യുന്നത്.
Comentarios