top of page
POPADOM

"യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് വരരുത്" 'ഗോൾഡ്'നെപ്പറ്റി അൽഫോൺസ് പുത്രൻ

പൃഥ്വിരാജിനെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന 'ഗോൾഡ്' ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന 'ഗോൾഡ്' പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രന്റെ സംവിധാന സംരംഭം എന്ന നിലയിൽ കൂടിയാണ് ശ്രദ്ധേയമാക്കുന്നത്.



പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന ഈ ചിത്രത്തെപ്പറ്റി ഒരു മുന്നറിയിപ്പ് ഫെയ്സ്ബുക്കിലൂടെ നൽകിയിരിക്കുകയാണ് സംവിധായകൻ.


"ഗോൾഡ് (GOLD) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്"

എന്നാണ് അൽഫോൺസ് പുത്രന്റെ മുന്നറിയിപ്പ്. ഇതിന് താഴെ "രണ്ട്ശലഭമെങ്കിലും" എന്ന കമന്റിന് "രണ്ടല്ല മൂന്ന് ശലഭമുണ്ട്" എന്നാണ് അൽഫോൺസിന്റെ മറുപടി.


പ്രേമത്തിന്റെ റിലീസിന് മുൻപും ഇത്തരത്തിൽ അൽഫോൺസിന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. "യുദ്ധം പ്രതീക്ഷിച്ച് ആരും ആ വഴി വരരുത്" എന്നായിരുന്നു അന്നത്തെ പോസ്റ്റ്. 'ഗോൾഡ്'ന്റെ റിലീസ് സംബന്ധിച്ച സൂചനകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

0 comments

Comentários


bottom of page