പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന 'ഗോൾഡ്'ൽ പൃഥ്വിരാജും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അൽഫോൻസ് പുത്രൻ പുതിയ ചിത്രവുമായി എത്തുന്നത്. ചിത്രീകരണം ആലുവയിൽ തുടങ്ങി.
അജ്‌മൽ അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അൽഫോൻസ് പുത്രൻ തന്നെയാണ് ഗോൾഡിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമിക്കുന്നത്.
ഫഹദ് ഫാസിൽ, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംഗീതത്തിന് പ്രാധാന്യമുള്ള 'പാട്ട്' എന്ന ചിത്രം കഴിഞ്ഞ വർഷം അൽഫോൺസ് പുത്രൻ പ്രഖ്യാപിച്ചിരുന്നു.
അപ്പു ഭട്ടതിരിയുടെ 'നിഴൽ' എന്ന ചിത്രത്തിന് ശേഷം നയൻതാര അഭിനയിക്കുന്ന മലയാള ചിത്രമാണ് ഗോൾഡ്. ഈ മാസം അവസാനത്തോടെ പൃഥ്വിരാജ് 'ഗോൾഡ്'ൽ അഭിനയിച്ച് തുടങ്ങും.
Comments