മലയാള സിനിമയെ അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തിയ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് എൺപത് വയസ് തികയുന്നു.
മലയാളി കടന്ന് വന്ന പല കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയ 12 ചലച്ചിത്രങ്ങളിലൂടെ അത്മാംശമുള്ള ഒട്ടേറെ കഥാപാത്രങ്ങളെയാണ് അടൂർ സൃഷ്ടിച്ചത്. ആ കഥാപാത്രങ്ങളെ വരകളിലൂടെ അവതരിപ്പിക്കുന്ന ക്യാരിക്കേച്ചർ വീഡിയോ സമർപ്പിച്ചാണ് അടൂരിന്റെ 'ഭാസ്ക്കര പട്ടേലറായ' മമ്മൂട്ടി അദ്ദേഹത്തെ ആദരിച്ചത്. 1994ൽ അടൂരിന്റെ വിധേയനിലെ ഭാസ്ക്കര പട്ടേലർ എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് രണ്ടാമത്തെ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത്.
കൊടിയേറ്റം മുതൽ പിന്നെയും വരെയുള്ള അടൂർ സിനിമകളിലെ കഥാപാത്രങ്ങളാണ് വീഡിയോയിൽ ക്യാരിക്കേച്ചറിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ആർട്ടിസ്റ്റ് സുധീർ പി വൈ ആണ് ക്യാരിക്കേച്ചറുകൾ വരച്ചത്. സുധീറും ഒട്ടേറെ അടൂർ സിനിമകളിലെ സ്ഥിരം സാനിധ്യവുമായ നടൻ കൃഷ്ണൻ ബാലകൃഷനും ചേർന്നാണ് ഈ ആശയം രൂപീകരിച്ചത്. പി വി ഉണ്ണികൃഷ്ണന്റേതാണ് സംഗീതം.
മമ്മൂട്ടിയുടെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.
Comments