കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) ഡിസംബർ 10 മുതൽ 17 വരെ തിരുവനന്തപുരത്ത് വെച്ച് നടത്താൻ തീരുമാനിച്ചു . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും ഇത്തവണയും IFFK നടത്തുന്നത്.
മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് ചലച്ചിത്ര അക്കദമി പുറത്തിറക്കി 2020 സെപ്റ്റംബറിനും 2021 ഓഗസ്റ്റിനും ഇടയിൽ പൂർത്തീകരിച്ച സിനിമകൾ മേളയിലേക്ക് അയക്കാവുന്നതാണ്. എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയ്യതി 2021 സെപ്റ്റംബർ 10 ആണ്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ അന്താരാഷ്ട്ര മത്സരത്തിനായി പരിഗണിക്കും.
കോവിഡ് 19 ന് അനുസൃതമായിരിക്കും ഐഎഫ്‌എഫ്‌കെയുടെ പെരുമാറ്റച്ചട്ടം. സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും മേള നടത്തുക.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ നാല് മേഖലകളിലായാണ് കഴിഞ്ഞ വർഷം അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തിയത് .
Comments