top of page
POPADOM

IFFK 2021; നിഷിദ്ധോ, ആവാസവ്യൂഹം എന്നീ മലയാള സിനിമകൾ അന്താരാഷ്ട്ര മത്സരത്തിന്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുത്തു. Indian Cinema Now വിഭാഗത്തിൽ 9 സിനിമകളും Malayalam Cinema Today വിഭാഗത്തില്‍ 14 സിനിമകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.



Indian Cinema Now വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട, വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കല്‍ (Pebbles), പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത I'm Not The River Jhelum എന്നീ സിനിമകൾ അന്താരാഷ്ട്ര മത്സര വിഭാഗത്തിലും ഇടം നേടിയിട്ടുണ്ട്. Pedro, The Brittle Thread, Life is suffering, Death is salvation, Boomba Ride, Baagh, Shankar's Fairies, Deep6 എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് സിനിമകൾ.


Malayalam Cinema Today വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട, താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ (Forbidden) , കൃഷന്ത്‌ ആര്‍ കെ സംവിധാനം ചെയ്ത ആവാസവ്യൂഹം (The Arbit Documentation of an Amphibian Hunt ) എന്നീ സിനിമകൾ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇടം നേടിയിട്ടുണ്ട്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'സണ്ണി' മാർട്ടിൻ പ്രക്കാട്ടിന്റെ 'നായാട്ട്' സാനു വർഗ്ഗീസിന്റെ 'ആർക്കറിയാം' തുടങ്ങി തിയേറ്ററിലും OTTയിലുമായി റിലീസ് ചെയ്തവയും അല്ലാത്തതുമായ 14 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. .


കൊവിഡ്കാല നിയന്ത്രണങ്ങളോടെ ഡിസംബർ 10 മുതൽ 17 വരെ തിരുവനന്തപുരത്ത്‌ മേള നടത്തും.

0 comments

Comments


bottom of page